Skip to main content

Malayalam

Visited places


The Kumaran Asan National Institute of Culture.

Kumaran Asan was one of the triumvirate poets of Kerala. A philosopher and a social reformer, he was one of the famous disciples of Sree Narayana Guru - one of the greatest social reformers of Kerala. Kumaran Asan is credited with revolutionizing the Malayalam poetry in the beginning of the 20th century
The Kumaran Asan National Institute of Culture, situated at Thonnakal, Thiruvananthapuram, carries the memories of the great poet. It is the first memorial dedicated by the Government of Kerala to a poet. Prof. Joseph Mundassery, the then Education Minister, laid the foundation stone at the birthplace of the poet in 1958. A committee appointed by the Government carries out the administration of the institute. Exceptional personalities in the field of literature, culture, social work and the like are included in the committee. The institute was bestowed with national status in the year 1999. 

Every year hundreds of tourists and scholars from different walks of life visit this national institute of culture. In the serene atmosphere of the institute the house in which the poet lived is preserved and exhibited without any change. A museum containing the belongings of the poet along with the manuscripts of his renowned works recites the life and development of the bard. Another museum with the largest collection of mural paintings is a special attraction of the institute. For the benefit of students and scholars a village lending library, a children's library, a research centre approved by the University of Kerala for language and literature, culture and history, a computer institute, a publishing and sales division etc are functioning here.
Spread over three acres of land is a beautiful garden containing rare medicinal plants maintained under the supervision of distinguished sculptor Kanayi Kunjiraman. The Freedom Gate and the four sculptures being created by Kanayi are the major attractions in the garden. The institute has a conference hall and all facilities to meet the requirements of tourists visiting the place.

Every year, the institute organizes various programmes of which the Jayanthi celebration conducted in the second week of April, the Asan National Festival conducted in the last week of December and first week of January are the most popular events. 'Vivekodayam' quarterly is the mouthpiece of the institute.
Asan Museum
The Asan Museum exhibits manuscripts of almost all the works of poet, diaries where he recorded daily thoughts and notes in English, as well as correspondence with various people.  The State Archives Department took the necessary steps for the preservation of these books.


There is also a precious notebook that was found along with the body of the poet who drowned in River Pallana, a victim of the ‘Redeemer Tragedy’. The showcased note book in which the poet had penned Karuna, has pages that were once soaked through with water, leaving the ink of the beautiful lines smeared across the paper.

A silk shawl and a gold bangle presented by the Prince of Wales in honour of the poet are also there among the exhibits.

Mural Museum
Asia’s largest museum of mural art is situated here. The museum showcases paintings based on poems of Asan, viz.  Veenapoovu, Leela, Chinthavishtayaya Seetha, Chandalabhikshuki, Duravastha and Karunad.
കുമാരനാശാൻ






kumaranasan-main

‘‘സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവനസംഗമിങ്ങതില്‍
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍’’ 
കുമാരനാശാൻെറ നളിനിയിലെ പ്രശസ്തമായ ഈ വരികൾ വിദ്യാഭ്യാസകാലം മുതൽ നാം ശ്രവിക്കുന്നതും നമ്മുവെ നാവിൽ തത്തിക്കളിക്കുന്നതു​മാണ്​. വിശ്വപ്രേമത്തിൻെറ അത്യുദാത്തമായ സങ്കൽപത്തെയാണ്​ അദ്ദേഹം കുറിച്ചിടുന്നത്​


പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന്​ തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിലാണ്​ കുമാരനാശാൻെറ ജനനം. നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ചു. പിന്നീട് ഉടയാൻ കുഴിയിൽ കൊച്ചുരാമൻ വൈദ്യരുടെ ശിക്ഷണത്തിൽ സംസ്കൃതപഠനം തുടങ്ങിയെങ്കിലും അധികകാലം തുടരാനായില്ല. കായിക്കരയിൽ ചക്കൻവിളകം പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അവിടെ രണ്ടാം ക്ലാസ്സിൽ ചേർന്ന്​ പഠനം തുടർന്നു. സ്കൂളിൻറെ പ്രധാന അധ്യാപകൻ വിരമിച്ചപ്പോൾ യാത്രയയപ്പ് ചടങ്ങിൽ ചൊല്ലാൻ എഴുതിയ കവിതയിലൂടെയാണ്​ കുമാരൻ കവിതയെഴുത്തിലുള്ള പ്രാവീണ്യം പ്രകടമാക്കിയത്​.

1887ൽ തൻെറ പതിനാലാം വയസ്സിൽ നാലാം ക്ലാസ് വിജയിച്ച കുമാരന്​ അതേ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. എന്നാൽ അധികകാലം അധ്യാപനം തുടർന്നില്ല. പിന്നീടദ്ദേഹം വ്യാപാരശാലയിൽ കണക്കെഴുത്തുകാരനായും മറ്റും ജോലികൾ നോക്കി. എഴുതുന്നവ പത്രങ്ങൾക്കയച്ചു കൊടുക്കുകയും അതിൽ പലതും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്​തു. കെ.എൻ കുമാരൻ, കുമാരു, കായിക്കര കെ.എൻ കുമാരൻ തുടങ്ങി വിവിധ തൂലികാനാമങ്ങളിലായിരുന്നു രചനകൾ വന്നത്​. അങ്ങനെ പതിയെ പതിയെ കുമാരൻ എന്ന കവി മുളപൊട്ടി​ വളർന്ന്​ പന്തലിക്കാൻ തുടങ്ങി.
‘കോട്ടാറൻ കസവിട്ട മുണ്ട്’ എന്നു തുടങ്ങുന്ന ഓണ വർണ്ണനയാണ് കുമാരനാശാ​േൻറതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകവിത. നാട്ടിലെ ഓണാഘോഷത്തെക്കുറിച്ച് 'ഉഷ കല്യാണം' എന്നൊരു നാടകവും അദ്ദേഹം അക്കാലത്ത് എഴുതിയിരുന്നു. സംസ്കൃതപണ്ഡിതനായ മണമ്പൂർ വാഴാംകോട്ട് ഗോവിന്ദനാശാൻ നെടുങ്കണ്ടയിൽ എത്തുകയും വിജ്ഞാന സന്ദായിനി എന്നപേരിൽ പാഠശാല ആരംഭിക്കുകയും ചെയ്തപ്പോൾ കുമാരനാശാൻ അവിടെ വിദ്യാർഥിയായി. വള്ളി വിവാഹം(അമ്മാനപ്പാട്ട്), സുബ്രഹ്മണ്യ ശതകം (സ്തോത്രം), ഉഷാ കല്യാണം (നാടകം) എന്നിവ ഇക്കാലത്താണ് രചിച്ചത്. ഏകദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരൻ വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ അന്തേവാസിയാവുകയും മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകുകയും ചെയ്​തു. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ച്​ സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെയാണ്​ കുമാരൻ ‘കുമാരനാശാൻ’ ആയത്.
1891ൽ കുമാരനാശാനും ശ്രീനാരായണഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്​ച ആശാൻറെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. കുമാരനിലെ പ്രതിഭയെ മനസിലാക്കിയ ഗുരു അദ്ദേഹത്തെ അരുവിപ്പുറത്തേക്ക് ക്ഷണിച്ചു. അങ്ങനെ കുമാരനാശാൻ ശ്രീനാരായണ ഗുരുവിൻറെ ശിക്ഷ്യനായി. അങ്ങനെയിരിക്കെ ഉപരിപഠനത്തിനായി ഗുരു ബാംഗ്ലൂരിലേക്കയച്ച കുമാരനാശാൻ ഡോക്ടർ പൽപുവിനെ പരിചയപ്പെട്ടു.

അബ്രാഹ്മണർക്ക് പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നിട്ട്​കൂടി ഡോ.പൽപുവിൻെറ സ്വാധീനത്തിൽ ബാംഗ്ലൂർ ശ്രീ ചാമരാജേന്ദ്ര സംസ്കൃതകോളേജിൽ പഠിക്കാനുള്ള അവസരം കുമാരനാശാന് ലഭിച്ചു. ന്യായശാസ്​ത്രമായിരുന്നു ഇവിടെ അദ്ദേഹത്തിൻെറ ഐച്ഛിക വിഷയം. ആശാൻ പിന്നീട് ബംഗാളി ഭാഷയിലും ഇംഗ്ലീഷിലും അവഗാഹം നേടി. അരുവിപ്പുറത്ത് തിരിച്ചെത്തിയ ആശാൻ പിന്നീട് ഗുരുവിൻറെ പ്രവർത്തനങ്ങളിൽ സഹായിയായി. ശ്രീനാരായണ ഗുരുവിൻറെ സ്വാധീനം ആശാനെ വേദാന്തിയാക്കി. മൃത്യുഞ്ജയവും വിചിത്ര വിജയവും ആശാൻ അക്കാലത്ത് എഴുതിയ രണ്ട് നാടകങ്ങളാണ്
1903 മെയ് 15ന് ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിതമായി. കുമാരനാശാനായിരുന്നു സംഘടനയുടെ ജനറൽ സെക്രട്ടറി. ശ്രീനാരായണഗുരു അധ്യക്ഷനും ഡോ.പൽപ്പു ഉപാധ്യക്ഷനുമായി. എസ്.എൻ.ഡി.പി യോഗത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല കുമാരനാശാൻറെ സാമൂഹിക രാഷ്ട്രീയ ജീവിതം.
 1918ല്‍ തൻെറ നാൽപ്പത്തഞ്ചാം വയസ്സിലാണ്​ ആശാൻ വിവാഹിതനായത്​. തിരുവനന്തപുരം കുന്നുകുഴി കമലാലയം ബംഗ്ലാവിൽ കെ. ഭാനുമതിയമ്മയായിരുന്നു ഭാര്യ. ആറുവർഷമെ ഇവർ ഒരുമിച്ചു ജീവിച്ചിട്ടുള്ളൂ. ഇവർക്ക്​ സുധാകരന്‍, പ്രഭാകരന്‍ എന്നീ രണ്ട്‌ പുത്രന്‍മാരുണ്ടായി.
‘‘ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീ ഭൂവിലസ്ഥിര-അസംശയം-ഇന്നു നിൻെറ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ’’
ആശാൻെറ ‘വീണ പൂവ്’ എന്ന ഖണ്ഡകാവ്യത്തി​െൽ വരികളാണിത്​. ഒരു പൂ വിരിയുന്നത്​ മുതൽ കൊഴിഞ്ഞു പോകുന്നത്​ വരെയുള്ള സമയത്തെ കുറിച്ചുകൊണ്ട്​ മനുഷ്യജീവിതത്തിൻെറ നേർചിത്രമാണ്​ അദ്ദേഹം വീണ പൂവിലൂടെ പകർന്ന്​ തരുന്നത്​. 1907ൽ മിതവാദി പത്രത്തിലും തുടർന്ന്​ ഭാഷാപോഷിണിയിലും പ്രസിദ്ധീകരിച്ചുവന്ന ഈ കൃതിയിൽ 41 ശ്ലോകങ്ങളാണു​ള്ളത്​.
‘‘പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകുംവഴി വേറെയാക്കിടാം
കഴിയുമവ മനസ്വിമാർ മനസ്സൊഴിവത 
ശക്യമൊരാളിലൂന്നിയാൽ’’
1914ൽ ആശാൻ രചിച്ച ലീല എന്ന കൃതിയിലെ വരികളാണിത്​. ദിവ്യ പ്രണയത്തിൻെറ ഉദാത്ത ഭാവത്തെ ഉയർത്തി പിടിക്കുന്ന കൃതിയാണ്​ ലീല. മാംസ നിബന്ധമല്ലാത്ത പ്രണയത്തിൻെറ വിശുദ്ധതയാണ്​ ലീലയിൽ അദ്ദേഹം പറഞ്ഞുവെക്കുന്നത്​. "ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം’’ എന്ന വരികളിൽ തന്നെ പ്രണയം ശരീരത്തിലല്ല ആത്മാംശത്തിൻെറ ഭാഗമാണെന്ന വലിയ സന്ദേശമാണ്​ കുമാരനാശാൻ നൽകുന്നത്​. മരണത്തിൽ അവസാനിക്കുന്നതല്ല സ്​നേഹമെന്ന സത്യമെന്ന്​​ കുമാരനാശാനെന്ന സ്​നേഹഗായകൻ അടിവരയിടുന്നു.
ജാതി വ്യവസ്ഥക്കെതിരെയും ആശാൻെറ തൂലിക പടവെട്ടിയിട്ടുണ്ട്​. ജാതീയത കൊടുമ്പിരികൊണ്ട കാലഘട്ടത്തിൽ അവക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും താക്കീത്​ നൽകുകയുമാണ്​ ആശാൻെറ ‘ദുരവസ്ഥ’.
‘‘തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ 
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ല ഹോ ജാതിക്കോമരങ്ങൾ’’
ദിവ്യ പ്രണയവ​ും മനുഷ്യ ജീവിതവുമാക്കെ വിഷയമാക്കിയ ആശാൻെറ പോരാട്ട വീര്യമാണ്​ പിൽക്കാല കവിതകളിൽ കണ്ടത്​. സാമൂഹിക പരിഷ്കർത്താവായ കവിയായി ആ​ശാൻ മാറുകയായിരുന്നു. 
‘‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ 
മറ്റുമതുകളീ നിങ്ങളേ താൻ 
കാലം വൈകിപ്പോയി, കേവലമാചാര- 
നൂലുകളെല്ലാം പഴകിപ്പോയി, 
കെട്ടിനിറുത്താൻ കഴിയാതെ ദുർബ്ബല-
പ്പെട്ട ചരടിൽ ജനത നിൽക്കാം. 
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ 
മറ്റുമതുകളീ നിങ്ങളേ താൻ..’’ 
അനാചാരങ്ങൾക്കെതിരെ ആശാൻ എഴുതിയ വരികൾ ഇന്നും പല കാര്യങ്ങളിലും പ്രസക്തമാ​െണന്ന്​ നിസ്സംശയം പറയാം. അനാചാരങ്ങളുടെയും ജാതീയയുടെ പേരിലുള്ള അതിക്രമങ്ങളിലും പൊറുതി മുട്ടിയ കാലത്തോട്​ കലഹിച്ച കവി സ്വാതന്ത്ര്യത്തിൻെറ പ്രാധാന്യത്തേയും സമൂഹത്തെ ബോധവാനാക്കി.
“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം”
മണിമാല എന്ന കവിതാ സമാഹാരത്തിലെ ഒരു ഉദ്‌ബോധനം എന്ന കവിതയിലെ വരികളാണിത്​. സ്വാതന്ത്ര്യത്തിനു വേണ്ടി ഉദ്​ഘോഷിക്കുവാൻ ഈ വരികളേക്കാൾ ശ്രേഷ്​ഠമായത്​ കണ്ടെത്താൻ പ്രയാസകരമായിരിക്കും. കവിയെന്ന നിലയിൽ മദ്രാസ് സർവകലാശാലയുടെ കീർത്തിമുദ്ര ലഭിച്ച വ്യക്തിയാണ്​ കുമാരനാശൻ. കുമാരനാശാനൊപ്പം വള്ളത്തോളും ബഹുമതിക്ക് അർഹനായി. കൂടാതെ 1922ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വെയിൽസ്​ രാജകുമാരനില്‍ നിന്ന്​ പട്ടും വളയും സമ്മാനമായി സ്വീകരിച്ചു
വീണപൂവ് (1907), ഒരു സിംഹപ്രസവം(1908),നളിനി(1911), ലീല (1914), ബാലരാമായണം (1916), ഗ്രാമവൃക്ഷത്തിലെ കുയിൽ(1918), പ്രരോദനം(1919), ചിന്താവിഷ്ടയായ സീത(1919), ദുരവസ്ഥ(1922), ചണ്ഡാലഭിക്ഷുകി(1922), കരുണ(1923) എന്നിവ അദ്ദേഹത്തിൻെറ പ്രധാന കൃതികളാണ്​. കുട്ടിയും തള്ളയും, കൊച്ചുകിളി, പൂക്കാലം, മിന്നാമിനുങ്ങ്, അമ്പിളി, കർഷകൻറെ കരച്ചിൽ എന്നിവ അദ്ദേഹത്തിൻെറ ലഘുകാവ്യങ്ങളിൽ ചിലതാണ്​​. 
1924 ജനുവരി 16ന് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം സഞ്ചരിച്ച റെഡിമർ എന്ന ബോട്ട് പല്ലനയാറ്റിൽ മുങ്ങി 51ാം വയസ്സിൽ അദ്ദേഹം ലോകത്തോട്​ വിട പറഞ്ഞു.

















കാനായി കുഞ്ഞിരാമൻ


അഞ്ചാം വയസ്സിൽ കാനായി കുഞ്ഞിരാമൻ കളിമണ്ണിലുണ്ടാക്കിയ സ്ത്രീരൂപത്തിന്റെ മാറിടം നഗ്നമായിരുന്നു! പാടവരമ്പത്തെ ചേറിൽ മുങ്ങിയ ആ 'കൊച്ചുബിനാലെ' കണ്ട് ആരും നെറ്റിചുളിച്ചില്ല. കാസർകോട് ജില്ലയിലെ ചെറുവത്തൂർ കുട്ടമത്ത് ഗ്രാമം അന്നേ 'മോഡേൺ' ആയിരുന്നിരിക്കണം. മാറുമറയ്ക്കാത്ത കാലത്തെ ശിൽപചാരുതയ്ക്കു ഞാറുനടാൻ വന്ന പെണ്ണുങ്ങൾ ഫുൾമാർക്കും കൊടുത്തു. പിന്നീടുള്ളതു ചരിത്രം.


ഇരിക്കുമ്പോൾ പെൺകുട്ടികൾ കാലകത്തിവയ്ക്കരുതെന്നു പറഞ്ഞിരുന്ന കാലത്ത് മലമ്പുഴയിൽ പൂർണനഗ്നയായ ഒരു യക്ഷിയെ മെനഞ്ഞുണ്ടാക്കുമ്പോൾ കാനായി കുഞ്ഞിരാമനു വയസ്സ് 32. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കപടപുരോഗമനവാദികൾക്കു നേരെയുള്ള പച്ചത്തെറി' കളിമണ്ണിൽ ജീവനെടുക്കുമ്പോൾ ഞെട്ടിയതു കേരളമായിരുന്നു. എല്ലാവരും മണ്ണെടുത്തു കുഴയ്ക്കുമ്പോൾ ഒരാളുടെ മണ്ണു മാത്രം ജീവനാകുന്ന അഭ്ദുതം
ഓടക്കുഴൽ വായിച്ചാൽ വീട്ടിൽ പാമ്പു വരുമെന്നുപറഞ്ഞു മൂളിപ്പാട്ടുപോലും നിരോധിച്ച വീട്ടിൽനിന്നിറങ്ങിയോടിയ കാനായിയുടെ അതിജീവനമിങ്ങനെ....
വരച്ചു വൃത്തികേടാക്കിയ ചുമര്
‘‘കലാകാരന്മാരെയും കള്ളുകുടിയന്മാരെയും വീട്ടിൽ കയറ്റിയാൽ വീടു മുടിയുമെന്നു വിശ്വസിച്ച അച്ഛന്റെ മകനാണു ഞാൻ. ആറുവയസ്സുള്ളപ്പോൾ വീട്ടിലെ ചുമരിൽ കരികൊണ്ടൊരു ചിത്രം വരച്ചു. ഒരു മനുഷ്യരൂപമാണെന്നാണ് ഓർമ. ആ നാട്ടിൽ സാമ്പത്തികമായി ഭേദപ്പെട്ട ഒരാളായിരുന്നു അച്ഛൻ. വീട്ടിലെത്തി എന്റെ വര കണ്ടതോടെ അച്ഛൻ കോപംകൊണ്ടു വിറച്ചു. അഭിനന്ദിക്കുമെന്നു കരുതിയിരുന്ന എനിക്കു കിട്ടിയതു രണ്ടടി. 'ഓന്റെ കലയല്ലേ' എന്നു പറഞ്ഞ് എനിക്കു പിന്തുണ നൽകിയ അമ്മയോട് അച്ഛൻ ദേഷ്യത്തോടെ പറഞ്ഞതിങ്ങനെ, 'അതെ, ചുമര് മൊത്തം ഓൻ കലയാക്കി'. രണ്ടാളും പറഞ്ഞ വാക്ക് ഒന്നുതന്നെയായിരുന്നെങ്കിലും അർഥങ്ങൾക്കു ഭൂഖണ്ഡങ്ങളുടെ അകലമുണ്ടായിരുന്നു. ഒട്ടും വൈകിയില്ല, വെള്ളവും തുണിയുമെടുത്തു ഞാനാദ്യമായി വരച്ച ചിത്രം വൃത്തിയായി മായ്ച്ചു, അല്ലെങ്കിൽ അടിയുടെ ചുവന്ന പാട് പുറത്തുനിന്നു മായില്ലായിരുന്നു.
ഒരു ദിവസം മണ്ണുകൊണ്ടു പല പച്ചക്കറികളുടെയും രൂപമുണ്ടാക്കി, ഗംഭീരമായി ചായം പൂശി അച്ഛന്റെ മുറിക്കു സമീപം ഉണങ്ങാൻ വച്ചു. നല്ല വെയിൽ കിട്ടുന്ന സ്ഥലം. കുറച്ചുകഴിഞ്ഞ് അച്ഛന്റെ ചോദ്യമിങ്ങനെ 'ആരാടീ, ഈ പച്ചക്കറിയൊക്കെ മുറ്റത്തിട്ടിരിക്കുന്നത്? കാശുകൊടുത്ത വാങ്ങിയതല്ലേ". ഞാൻ ആദ്യമായി സന്തോഷിച്ചനിമിഷം.
അച്ഛന് അമളിപറ്റിയതാണെങ്കിലും എന്റെ സൃഷ്ടിയെക്കുറിച്ചുള്ള പോസിറ്റീവ് മറുപടിയാണല്ലോ എന്നോർത്തു, പക്ഷേ, എനിക്കു തെറ്റി. ഉച്ചയ്ക്ക് ഊണിന്റെ സമയത്തു കുഞ്ഞിരാമനുണ്ടാക്കിയതാണെന്നു പറഞ്ഞ് അമ്മ ഇവ അവതരിപ്പിച്ചെങ്കിലും നിസ്സംഗതയായിരുന്നു മുഖത്ത്. കല മനുഷ്യനെ നശിപ്പിക്കുമെന്നു വിശ്വസിച്ച ദുരഭിമാനിയായിരുന്നു അച്ഛൻ. പാടത്തുതന്നെ എന്റെ കാലാവിഷ്കാരം തുടർന്നു. പറമ്പിലും പാടത്തും പണിയെടുത്തിരുന്നവരായിരുന്നു എന്റെ ആദ്യ ആസ്വാദകർ.‌ അവരുടെ നല്ല വാക്കു കൂടിയില്ലായിരുന്നെങ്കിൽ ഞാനെന്ന ശിൽപിയുണ്ടാകുമായിരുന്നില്ല.


statue--Malambuzha-Yakshi
തിരുവനന്തപുരം ശംഖുമുഖത്തെ ‘ജലകന്യക’ ശിൽപം.
ചെറുവത്തൂരിൽ നെഹ്റു
ഒരുകാര്യത്തിനും അച്ഛൻ പത്തുപൈസ തന്നിരുന്നില്ല. രാവിലെ ദോശയും ചമ്മന്തിയും കഴിച്ച് നീലേശ്വരം രാജാസ് ഹൈസ്കൂളിലേക്കു നടക്കും. പിന്നീടുള്ള കഴിപ്പു വൈകിട്ടാണ്. ഉച്ചയ്ക്കു വിശപ്പു സഹിക്കാതാകും. ചിലർക്കൊക്കെ അവരുടെ പോർട്രെയിറ്റ് ചിത്രങ്ങൾ വരച്ചുകൊടുത്തു ലഭിച്ച ചെറിയ നാണയത്തുട്ടുകളുമായി ഞങ്ങൾ പുറത്തുപോയി കഴിക്കും. ചെറുവത്തൂരിൽ തുണിക്കട നടത്തുന്ന കാവേരി കൃഷ്ണേട്ടന്റെ ഒരു പ‌ടവും ഞാൻ വരച്ചുകൊടുത്തിരുന്നു. അദ്ദേഹമതു തന്റെ കടയുടെ മുൻപിൽ തൂക്കിയിട്ടു. അച്ഛനോടു ചിത്രത്തെക്കുറിച്ചു നല്ല അഭിപ്രായം പറയാൻ അദ്ദേഹം ശ്രമിച്ചെങ്കിലും തണുപ്പൻ മട്ടായിരുന്നു. അക്കാലത്തു തുന്നൽക്കടക്കാരുടെ ഒരു പരിപാടിക്കായി നെഹ്റുവിന്റെ ഒരു കട്ടൗട്ട് വേണമെന്നു കൃഷ്ണേട്ടൻ പറഞ്ഞു. തടി വെട്ടി ആറടി ഉയരത്തിൽ നെഹ്റുവിന്റെ ആകൃതിയിൽ രൂപപ്പെടുത്തി. അതിൽ ചിത്രം വരച്ചു.
സ്കൂളിൽ പോകുകയാണെന്നു പറഞ്ഞ് ആരുമറിയാതെ കൃഷ്ണേട്ടന്റെ കടയിൽ പോയിരുന്നാണ് അതു പൂർത്തിയാക്കിയത്. കട്ടൗട്ടിനു രണ്ട് ചക്രം കൂടി ഘടിപ്പിച്ച് അവരുടെ റാലിയുടെ മുൻനിരയിൽ ഉപയോഗിച്ചു. കണ്ടാൽ അസൽ നെഹ്റു നടന്നുവരുന്നതുപോലെ. ജാഥയൊക്കെ കഴിഞ്ഞു കൃഷ്ണേട്ടന്റെ കടയിൽ ഈ കട്ടൗട്ട് സ്ഥാപിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം കൊച്ചിയിൽ എന്തോ ച‌ടങ്ങിനു വന്ന നെഹ്റു മംഗലാപുരത്തേക്കു ട്രെയിനിൽ പോകുന്നുണ്ടായിരുന്നു. വെള്ളമെടുക്കാനായി തീവണ്ടി ചെറുവത്തൂർ സ്റ്റേഷനിൽ നിർത്തി. നെഹ്റുവിന്റെ കംപാർട്ടുമെന്റ് കൃത്യം വന്നുനിന്നത് കൃഷ്ണേട്ടന്റെ കടയുടെ മുൻപിൽ.
ചിത്രം കണ്ട് കൗതുകം തോന്നിയ അദ്ദേഹം സുരക്ഷാഭടന്മാരെ അവഗണിച്ചു വാതിൽ തുറന്നു പുറത്തിറങ്ങി, കട്ടൗട്ടിനു സമീപമെത്തി. നെഹ്റു നെഹ്റുവിനെ തന്നെ നോക്കിനിൽക്കുന്ന ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ അടിച്ചുവന്നു. ചെറുവത്തൂരിൽ നെഹ്റു കാലുകുത്താൻ കാരണക്കാരനായതു തന്റെ മകനാണെന്നു കൃഷ്ണേട്ടനും മറ്റും അച്ഛനോടു പറഞ്ഞപ്പോൾ 'അതിനു ഞാനെന്തു വേണം' എന്നായിരുന്നു മറുപടി.


statue-Payyambalam
കണ്ണൂർ പയ്യാമ്പലത്തെ ശിൽപം.
നയാൈപസയില്ലാതെ മദ്രാസിലേക്ക്
അച്ഛന്റെ കടുംപിടിത്തം കാരണം, എല്ലാവരും പറഞ്ഞപ്രകാരം നാടുവിടാനൊരുങ്ങി. അത്രമാത്രം മടുത്തിരുന്നു. അമ്മയോടു മാത്രം പറഞ്ഞു. പേടിയായിരുന്നു അമ്മയ്ക്ക്. എവിടെ പോയാലും സ്വന്തം പേരും ആരോഗ്യവും ചീത്തയാക്കരുതെന്നായിരുന്നു ഉപദേശം. അതിന്നും ഞാൻ പാലിച്ചുപോരുന്നു. മറ്റാരുമറിയാതെ ഒരു ബന്ധുവിനൊപ്പം ഞാൻ നാടുവിട്ടു. ബംഗാളിലെ ശാന്തിനികേതനിൽ ചിത്രകല പഠിക്കാൻ പോകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, വിധിയെത്തിച്ചതു മദ്രാസ് സ്കൂൾ ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ. 
ചിത്രകല പഠിക്കാനാണു ചെന്നത്. പക്ഷേ, ശിൽപകല പഠിക്കാൻ ആവശ്യത്തിന് ആളുണ്ടായിരുന്നില്ല. 'കുഞ്ഞിരാമൻ ശിൽപകല പഠിക്ക്' എന്നു പറഞ്ഞ് ഒറ്റനിമിഷംകൊണ്ടെന്റെ തലവര മാറ്റിയത് അധ്യാപകനായ കെ.സി.എസ്.പണിക്കരായിരുന്നു. അന്നത്തെ പ്രിൻസിപ്പലായിരുന്ന റോയ് ചൗധരിയുടെ കാലം ഒട്ടും സുഖകരമായിരുന്നില്ല. റിയലിസത്തിനപ്പുറം ചിന്തിച്ചാൽ തന്നെ പ്രശ്നമാണ്. പറഞ്ഞപ്രകാരമല്ലാതെ ശിൽപമുണ്ടാക്കിയാൽ നിഷ്കരുണം അതു തച്ചുടയ്ക്കും. റോയ് വിരമിച്ചശേഷം പണിക്കർ സാർ പ്രിൻസിപ്പലായതോടെയാണു ജീവിതം തന്നെ മാറിമറിഞ്ഞത്. പരീക്ഷണങ്ങളെ ഏറ്റവുമധികം അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
കന്റീൻ തൊഴിലാളിയായി 5 വർഷം
സമ്പന്നകുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രന്റെ അവസ്ഥയായിരുന്നു. പണിക്കർസാറിനോടു കാര്യം പറഞ്ഞു. കോളജ് കന്റീനിൽ ഒരു സഹായിയായി നിന്നാൽ ഭക്ഷണവും തലചായ്ക്കാൻ ഒരിടവും കിട്ടുമെന്ന് അദ്ദേഹമാണു പറഞ്ഞത്. അഞ്ചു വർഷം ഞാൻ ഉണ്ടതും ഉറങ്ങിയതും ആ അടുക്കളയിലാണ്. കന്റീൻ കരാറുകാരനായ മാധവേട്ടനെ രാവിലെയും വൈകിട്ടും പാചകത്തിൽ സഹായിക്കുകയാണു പ്രധാന പണി, ബാക്കിസമയം കോളജിൽ. ആദ്യവർഷത്തിനുശേഷം ഒരു നാഷനൽ സ്കോളർഷിപ് ലഭിച്ചതോടെയാണു പത്തുകാശ് കീശയിലെത്തുന്നത്. വേദനകൊണ്ടു പുളയുന്ന ഒരു സ്ത്രീയുടെ ശിൽപമാണ് ഞാൻ മദ്രാസിൽവച്ച് ആദ്യമായി ഉണ്ടാക്കിയത്. എന്റെ മനസ്സിലെ വേദനതന്നെയായിരുന്നു അതെന്ന് ആരോടും പറഞ്ഞില്ല.


yakshi
മലമ്പുഴയിലെ ‘യക്ഷി’.
മഞ്ഞുരുകാതെ അച്ഛൻ
എന്നെ തിരികെ നാട്ടിലേക്ക് അയയ്ക്കണമെന്നു പറഞ്ഞ് അച്ഛൻ ഒരിക്കൽ കെ.എസി.എസ്.പണിക്കർക്കു കത്തയച്ചു. പക്ഷേ, എന്തുവന്നാലും തിരികെയില്ലെന്നു ഞാൻ പറഞ്ഞു. കെസിഎസ് ഇംഗ്ലിഷിൽ ഒരു മറുപടി അയച്ചു. അച്ഛനു ഭാഷയറിയാത്തതിനാൽ അയൽവാസിയെക്കൊണ്ടാണു വായിപ്പിച്ചത്. പിറ്റേന്ന് അച്ഛന്റെ മറുപടി കണ്ട് ഞാനും കെസിഎസും ഞെട്ടി, ഞാൻ തിരികെ ചെല്ലുന്നില്ലെന്ന വിവരം അയൽവാസിയറിഞ്ഞതിനാൽ തനിക്കു മാനഹാനിയുണ്ടായി എന്നായിരുന്നു ഉള്ളടക്കം!
മോഷണമുതൽ ‌കൊണ്ടു ശിൽപം
ശനി, ഞായർ ദിവസങ്ങളിൽ മറ്റു വിനോദോപാധികളില്ലാത്തതിനാൽ മദ്രാസ് സ്കൂൾ ഓഫ് ആർട്സിന്റെ മുന്നിലുള്ള പൂന്തോട്ടത്തിൽ മണ്ണുകുഴച്ചു ചില വലിയ ശിൽപങ്ങളുണ്ടാക്കാൻ ശ്രമിക്കുമായിരുന്നു. എന്നാൽ പ്രതിമ വാർക്കാനായി സിമന്റും കമ്പിയും ഇല്ലല്ലോ. വിഷമിച്ചിരുന്നപ്പോഴാണ് അവിടത്തെ വാച്ച്മാൻ ഞങ്ങളുടെ സഹായത്തിനെത്തിയത്. ക്യാംപസിൽ പണിനടന്നുകൊണ്ടിരുന്ന ഒരു കെട്ടിടത്തിനായി സിമന്റും കമ്പിയും ഇറക്കിയിരുന്നു.
ആരും കാണാതെ അതിലൊരു പങ്ക് ഞങ്ങൾക്കു കടത്തിത്തന്നു. കെട്ടിടം പണിക്കായി കൊണ്ടുവന്ന കമ്പിയും സിമന്റുമായിരുന്നു എന്റെ ആദ്യകാലപ്രതിമകൾക്കുള്ളിലുണ്ടായിരുന്നതെന്ന് അധികം ആർക്കുമറിയാത്ത സത്യം. ഡൽഹിയിലെ നാഷനൽ ഗാലറിയിൽനിന്നൊരു സംഘം ക്യാംപസിലെത്തിയപ്പോൾ എന്റെയൊരു പ്രതിമ വാങ്ങി. ഇപ്പോഴും അവരുടെ ഗേറ്റിനടുത്തുതന്നെ അതു പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് 4,000 രൂപയായിരുന്നു പ്രതിഫലം. അതു ബാങ്കിലിട്ടാണു പിന്നീട് ഇംഗ്ലണ്ടിലേക്കു പോയത്.
ഇംഗ്ലണ്ടിലേക്കുള്ള സ്കോളർഷിപ് ലഭിച്ചപ്പോഴാണ് അച്ഛനെ കാണാനായി പോകുന്നത്. രണ്ടു ജോഡി പാന്റ്സും കോട്ടും റെഡിയാക്കണമെന്നു ബ്രിട്ടിഷ് കൗൺസിലിൽനിന്നു പറഞ്ഞിരുന്നു. ഞാൻ നാട്ടിൽ ചെന്ന് കാര്യം പറഞ്ഞു. 'ബിലാത്തിയിലേക്ക് നീയോ?' എന്ന ഭാവമായിരുന്നു. തിരികെ പോരുമ്പോൾ വെറും പത്തുരൂപയാണു തന്നത്!
യാത്രയുമായി ബന്ധപ്പെട്ടു ബോണ്ട് ഒപ്പിട്ടു തന്നതാണ് അച്ഛൻ ആകെ ചെയ്ത ത്യാഗം. വർഷങ്ങൾക്കുശേഷം അച്ഛൻ ഒരു പൊലീസ് കോൺസ്റ്റബിളിനെ കണ്ടപ്പോൾ കാനായി രാമൻ എന്നു സ്വയം പരിചയപ്പെടുത്തി. ഉടനെ അയാൾ ചോദിച്ചതു കാനായി കുഞ്ഞിരാമന്റെ ആരാണെന്നായിരുന്നു. ഇതിൽ അച്ഛനു കാര്യമായ പരിഭവമുണ്ടായി. തന്റെ സുഹൃത്തക്കളോട് അച്ഛൻ അതു പറയുകയും ചെയ്തു.


kanayi-wfe
കാനായി കുഞ്ഞിരാമനും ഭാര്യ നളിനിയും.
ഇഎംഎസ്:  പിടിതരാത്ത രൂപം!
നിയമസഭയ്ക്കു മുൻപിൽ സ്ഥാപിക്കാനായി ഇഎംഎസിന്റെ പ്രതിമ വേണമെന്ന് അന്നത്തെ മുഖ്യമന്ത്രി നായനാർ പറഞ്ഞു. ജനമനസ്സുകളിൽ ഇത്രയും സ്ഥാനം പിടിച്ചയൊരാളെ പുനരാവിഷ്കരിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ജോലി. ആദ്യനാളുകളിലെ ചിത്രം വച്ച് ശിൽപമുണ്ടാക്കാമെന്നു പറഞ്ഞെങ്കിലും നായനാർ വഴങ്ങിയില്ല. ആദ്യരൂപമുണ്ടാക്കിയ ശേഷം മക്കളിൽ പലരുമെത്തി മാറ്റങ്ങൾ നിർദേശിച്ചു. ഒടുവിൽ അനാച്ഛാദനത്തിന്റെ അന്ന് ഇഎംഎസിന്റെ ഭാര്യ ആര്യ അന്തർജനം പ്രതിമയിൽ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: ‘ഇതെന്റെ ആള് തന്നെ’. ഇതിൽക്കൂടുതലെന്ത് അംഗീകാരമാണു വേണ്ടത്.
‘യക്ഷിക്ക് തുണി വരയ്ക്കും’
പനകളുടെ നാടായ മലമ്പുഴയിൽ യക്ഷിയെ നിർമിച്ചതു മനഃപൂർവമാണ്. ഇവിടെയൊരു കൾച്ചറൽ ഷോക്ക് ആവശ്യമായിരുന്നു. നഗ്നതയെ അശ്ലീലമായി മാത്രമാണു മലയാളികൾ കാണുന്നത്. പണിയുന്നതിനു മുൻപു സ്കെച്ച് ചോദിച്ചു. എനിക്കങ്ങനെയൊരു ശീലമില്ല. ഏകദേശരൂപമായി തുടങ്ങിയതോടെ നാട്ടിലൊക്കെ ചെറിയ കുശുകുശുപ്പുകൾ തുടങ്ങി. പ്രതിഷേധം ഭയന്ന് നിർമാണസാമഗ്രികൾ നൽകിയിരുന്ന കരാറുകാരൻ പിൻവലിഞ്ഞു. രണ്ടുമാസത്തോളം പണി നിർത്തിവച്ചു. 
ഒരുദിവസം മലമ്പുഴയിലൂടെ നടക്കുമ്പോൾ രണ്ടു മൂന്നുപേർ എന്നെ വളഞ്ഞു, "നീയാണല്ലേ ഇവിടെ പ്രതിമയുണ്ടാക്കാൻ വന്നത്, മാനവും മര്യാദയ്ക്കും പണിതില്ലെങ്കിൽ നീ മേടിക്കും" എന്നു പറഞ്ഞുതീർന്നതോടെ തലങ്ങും വിലങ്ങുമെന്നെ അടിക്കാൻ തുടങ്ങി. ഞാൻ നിലത്തുവീണു. പണി തീരാറായതോടെ നാട്ടിലെ ഏറ്റവും വലിയ സദാചാരപ്രശ്നമായി ഇതുമാറി. ശിൽപികൾ ആദ്യം നഗ്നമായ ശരീരമാണു വരയ്ക്കുന്നത്, അതുകഴിഞ്ഞാണു തുണിവരയ്ക്കുന്നതെന്നു പറഞ്ഞാണു കലക്ടർ പ്രശ്നം പരിഹരിച്ചത്. 
അന്നതു പറഞ്ഞില്ലായിരുന്നെങ്കിൽ ആകെ പ്രശ്നമാകുമായിരുന്നു. പണി തീർന്നിട്ട് ആരുമറിയാതെ ചെറിയൊരു ഉദ്ഘാടനം നടത്തി, പിറ്റേന്ന് പത്രങ്ങളിൽ വാർത്തവന്നശേഷം ആളുകൾ വിവരമറിഞ്ഞാൽ മതിയെന്നായിരുന്നു ധാരണ. പിറ്റേന്ന് എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ പടം അടിച്ചുവന്നതോടെ ആളുകൾ ഒന്നു തണുത്തു.’’
എൺപതാമത്തെ വയസ്സിലും നിലപാടുകളിൽ വെള്ളം ചേർക്കാത്ത കാനായിയുടെ ജീവിതം വരുംതലമുറയ്ക്കുള്ള പാഠപുസ്തകമാണ്. പത്മശ്രീ നൽകുന്നുവെന്ന് ഉച്ചവരെ ടിവി ഫ്ലാഷ് വന്നശേഷം വൈകിട്ട് അതില്ലെന്നറിയുമ്പോഴുണ്ടാകുന്ന നിരാശയും കാനായിക്കു വ്യക്തമായി അറിയാം. 
പല കാര്യങ്ങളിലും പിണക്കങ്ങളും പരിഭവങ്ങളും പറയുന്ന ഒരു സാധാരണ മനുഷ്യനെന്നാണു സ്വയം വിശേഷിപ്പിക്കുന്നത്.  
"ഈ പ്രതിമയെങ്ങനെയാണുണ്ടായത്?", കാലമെത്ര കഴിഞ്ഞാലും മലമ്പുഴയിലും ശംഖുമുഖത്തുമൊക്കെ എത്തുന്നവർ ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ ഇങ്ങനെ ചോദിക്കുന്നുണ്ടെങ്കിൽ കാനായി തൃപ്തനാണ്! (കടപ്പാട്: മനോരമ വാരാന്തപതിപ്പ്).


Kanayi-KunhiramanAksharasilpam


വെട്ടുകാട് പള്ളി

 തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ടര കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ്‌ വെട്ടുകാട് പള്ളി(മാദ്രെ ദെ ദേവൂസ്, ദേവാലയം). തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് വെട്ടുകാട്. 

 ഭരതത്തിന്റെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പർശനത്താൽ അനുഗൃഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് വിശ്വസിക്കപ്പെടുന്നു. പോർച്ചുഗീസ് മിഷണറിമാരുടെ വരവിന് മുൻപു തന്നെ, വെട്ടുകാട്ടിൽ ഒരു ജപാലയം ഉണ്ടായിരുന്നതായും ഒരു ക്രൈസ്തവ സമൂഹം ഇവിടെ നിലനിന്നിരുന്നതായും പാരമ്പര്യ വിശ്വാസമുണ്ട്. 

 'മാദ്രെ' എന്ന ഇറ്റാലിയൻ പദത്തിന്റെയും 'ദെ ദേവൂസ്' എന്ന പോർച്ചുഗീസ് പദങ്ങളുടെയും സമ്മിശ്ര രൂപമായ 'മാദ്രെ ദെ ദേവൂസ്' എന്ന നാമമാണ് ദേവാലയത്തിന് നൽകിയിരിക്കുന്നത്. 'ദൈവത്തിന്റെ അമ്മ' എന്നാണ് ഈ പദങ്ങളുടെ അർത്ഥം. കന്യകാമറിയത്തിന്റെ നാമത്തിലാണ് ഇവിടുത്തെ ദേവാലയം സ്ഥാപിതമായിരിക്കുന്നത്.
 ക്രിസ്തുരാജത്വ തിരുനാൾ
1942-ലാണ് ക്രിസ്തുരജന്റെ തിരുസ്വരൂപം ഇവിടെ സ്ഥാപിക്കുന്നത്. ഇടവകാംഗമായ റവ.ഫാ.സി.എം.ഹിലാരിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മാതാപിതാക്കളാണ് ക്രിസ്തുരാജ സ്വരൂപം ഇടവകയ്ക്ക് സമർപ്പിച്ചത്. ആദ്യം ദേവാലയത്തിനകത്തായിരുന്ന തിരുസ്വരൂപം രണ്ടു വർ‍ഷത്തിനു ശേഷം അന്നത്തെ കൊച്ചി മെത്രാനായിരുന്ന റവ.ഡോ.ജോസ് അൽവെർനസ് ആണ് ഇപ്പോൾ തിരുസ്വരൂപം സ്ഥിതിചെയ്യുന്ന സ്ഥലത്ത്, വെഞ്ചരിച്ച് പ്രതിഷ്ഠ നടത്തിയത്. എല്ലാ വർഷവും ലത്തീൻ ആരാധന ക്രമവർഷത്തിലെ അവസന ഞായറഴ്ചയാണ് ക്രിസ്തരാജന്റെ രാജത്വത്തിരുനാൾ ആഘോഷിക്കുന്നത്. ഇന്ന് കേരളത്തിലെ ഒരു പ്രധാന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായാണ് വെട്ടുകാട്അറിയപ്പെടുന്നത്. പത്തുദിവസം നീണ്ടുനില്ക്കുന്ന ഈ ഉത്സവം വളരെ വിപുലമായും ആഘോഷമായുമാണ് കൊണ്ടാടുന്നത്. കേരളത്തിന്റെ നാനാഭഗത്തുനിന്നും ജാതി മത ഭേതമന്യേ ആയിരക്കണക്കിന് തീർത്ഥാടകർ‍ അന്നേ ദിവസം ഇവിടെ എത്താറുണ്ട്. കൂടാതെ എല്ലാ വെള്ളീയഴ്ചയും അനവധി പേർ ക്രിസ്തുരജന്റെ അനുഗ്രഹം തേടി എത്തുന്നുമുണ്ട്.

വേളി
 കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി. വേളി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ്. വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. 
 കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഒരു ചെറിയ മണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നു. 

 വേളി-ആക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടൽത്തീരം വേളിയുടെ അടുത്താണ്. കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജല-കായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്. 
 പാർക്കിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു





Comments

  1. Prof Prem raj Pushpakaran writes -- 2022 marks the 150th birth year of Poet, Kumaran and let us celebrate the occasion!!!
    http://www.academicroom.com/users/drpremrajp

    ReplyDelete
  2. Prof. Prem raj Pushpakaran writes -- 2022 marks the 100th year of Poet Kumaran' Chandalabhikshuki and let us celebrate the occasion!!!
    https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html

    ReplyDelete

Post a Comment